
കോഴിക്കോട്: കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന കർഷകരെ രക്ഷിക്കാൻ കർണ്ണാടക സർക്കാർ നടപ്പിലാക്കുന്ന തരത്തിലുള്ള കാർഷിക പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വ: വി കെ.സജിവൻ ആവശ്വപ്പെട്ടു. പലിശരഹിത വായ്പ നൽകിയും, ഇരുപത്തിഅയ്യായിരം രൂപ വരെ സാമ്പത്തിക സഹായവുമാണ് കർണ്ണാടക സർക്കാർ പ്രഖ്യാപിച്ചത് കേരളം മാതൃകയാക്കണം സജീവൻ ആവശ്വപ്പെട്ടു. പ്രധാൻമന്ത്രി കിസാൻ സമ്മാൻ പദ്ധതി തുകയല്ലാതെ ഒരു നയാപൈസ്സപോലും കോവിഡ് ദുരിതത്തിൽ സംസ്ഥാനത്ത്കർഷകന് ലഭിച്ചിട്ടില്ലെന്ന് സജിവൻ ചൂണ്ടിക്കാട്ടി. പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഫണ്ട് ഉടൻ നൽകണമെന്നും, കാർഷിക കടം എഴുതിതള്ളുക, പലിശരഹിത വായ്പ നൽകുക. കാർഷിക ഉൽപ്പന്ന വിലയിടിവ് തടയുക തുടങ്ങി ആവശ്വങ്ങൾ ഉന്നയിച്ച് കർഷക മോർച്ച ജില്ല കമ്മിറ്റി കലക്ട്രറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ് ദേഹം.കർഷകമോർച്ച ജില്ലാ പ്രസിഡണ്ട് പി.പി.മുരളി അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ല ജനറൽ സെക്രട്ടറി എം.മോഹനൻ മാസ്റ്റർ, കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്രി കെ.ടി.വി ബിൻ. സംസ്ഥാന സെക്രട്ടറി കെ.കെ.രജിഷ്, ബിജെപി ജില്ല സെക്രട്ടറി ടി.ചക്രായുധൻ തുടങ്ങിയവർ സംസാരിച്ചു. ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചായിരുന്നു സമരം.