
പേരാമ്പ്ര: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക് ഡൗണ്‍ നീട്ടിയതോടെ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് സഹായവുമായി സി.പി.ഐ.എം പ്രവർത്തകർ. സി.പി.എം പേരാമ്പ്ര വെസ്റ്റ് ലോക്കലിലെ കോളേജ് ബ്രാഞ്ചിന്റെയും,റെഡ്സ്റ്റാർ പാറാട്ടുപാറയുടെയും നേതൃത്വത്തിൽ ബ്രാഞ്ച് പരിധിയിലെ മുഴവൻ വീടുകളിലും പച്ചക്കറി കിറ്റ് വിതരണം നടത്തി.
ലോക്കൽ കമ്മറ്റി അംഗം എം.എം.സുഗതൻ,
ബ്രാഞ്ച് സെക്രട്ടറി ദീപക് റോഷ്, ബ്രാഞ്ച് മെമ്പർമാർ, റെഡ്സ്റ്റാർ പാറാട്ട്പാറ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.