
പേരാമ്പ്ര: കൊറോക്കാലത്തെ അവധി ദിനങ്ങൾ നാടിൻ്റെ ജൈവ കാർഷിക സമൃദ്ധിക്കായ് മാറ്റി വെച്ച് അധ്വാനം ഉല്ലാസ ഭരിതമാക്കി, എരവട്ടൂരിലെ ഗ്രാമിക’ സ്വാശ്രയ വേദി മാതൃകയായി.
നാട്ടിലെ തരിശ്ശായിക്കിടന്ന ഒരേക്കറോളം വരുന്ന സ്ഥലം ഏറ്റെടുത്ത് പന്ത്രണ്ടംഗ സംഘാംഗങ്ങളും കുടുംബവും ഒരാഴ്ച്ചയോളമായി നടത്തിയ കഠിന പരിശ്രമത്തിൻ്റെ ഫലമായാണ് കൃഷിയോഗ്യമായ സ്ഥലമാക്കി മാറ്റിയത്.ഇവിടെ ബഹുഭൂരിഭാഗവും കപ്പ കൃഷിയാണ് നടത്തിയത്.
ബാക്കി ഭാഗം ഇഞ്ചി മഞ്ഞൾ, ചേന എന്നീ കൃഷികളുമാണ് നടത്തുന്നത്. സംഘാംഗങ്ങളായ സുജേഷ്മത്തിൽ, കെ.വിനോദൻ, സന്തോഷ്.സി, ഇ.കെ.പ്രദീപ് കുമാർ, സുനിൽ എം.കെ, വി.പി.ചന്ദ്രൻ ,പി.ദാമോദരൻ, സി.പി. ര ജീഷ്, എൻ.കെ.രാജൻ, ജിജിലേഷ്, ടി.കെ.രാജീവൻ, വി.സി.രാജീവൻ എന്നിവരാണ് ഈ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത്.
നാടിനാകെ മാതൃകയായ ഈ സംരംഭം ഇതിനകം തന്നെ നാട്ടുകാരുടെയും,കൃഷി വകുപ്പിൻ്റെയും ശ്രദ്ധയും പ്രശംസയും നേടിയിട്ടുണ്ട്.
