[ ഒരു വർഷ കാലാവധിയിൽ 6.8 ശതമാനം പലിശ നിരക്കിലാണ് വായ്പ ലഭ്യമാക്കുന്നത്.ഒരു കർഷകന് പരമാവധി രണ്ടു ലക്ഷം രൂപ വരെയാണ് ]

പേരാമ്പ്ര: കോവിഡ് 19 രോഗ വ്യാപക പശ്ചാത്തലത്തിൽ കാർഷിക മേഖലയെ സജീവമായി നിലനിർത്തുന്നതിന് കർഷകർക്കുള്ള ധനസഹായം മുടക്കം കൂടാതെ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നബാർഡ് സഹായത്തോടെ നടപ്പാക്കി വരുന്ന സ്പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി പദ്ധതി പ്രകാരംമുള്ള വായ്പ ചക്കിട്ടപാറ സഹകരണ ബാങ്കിൽ നിന്നും വിതരണം ആരംഭിച്ചു .ഒരു വർഷ കാലാവധിയിൽ 6.8 ശതമാനം പലിശ നിരക്കിലാണ് വായ്പ ലഭ്യമാക്കുന്നത്.ഒരു കർഷകന് പരമാവധി രണ്ടു ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്.സ്വർണപണയത്തിന്മേലും വസ്തുജാമ്യത്തിന്മേലുമാണ് വായ്പ അനുവദിക്കുന്നത്. ബാങ്കിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പി പി രഘുനാഥ് അഗസ്റ്റിൻ കാപ്പുകാട്ടിലിന് ആദ്യ വായ്പ വിതരണം ചെയിതു. പി സി സുരാജൻ ( ബാങ്ക് വൈസ് പ്രസിഡന്റ് ), വി ഗംഗാധരൻ ( ബാങ്ക് സെക്രട്ടറി ), കെ കെ നൗഷാദ്, ഇ എം സുരേഷ്, ബിന്ദു കെ കെ എന്നിവർ പങ്കെടുത്തു.
