

പേരാമ്പ്ര: കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയത്തിനെതിരെ കേരള കർഷക സംഘം സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ 2500 കേന്ദ്ര സർക്കാർ ഓഫിസിനു മുൻപിൽ കർഷക സംഘം പ്രവർത്തകർ ധർണ നടത്തി. പേരാമ്പ്ര വെസ്റ്റ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എരവട്ടൂർ പോസ്റ്റാഫിസിനു മുൻപിൽ നടന്ന ധർണ മേഖലാ സെക്രട്ടറി കെ.പി ഗോപി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി.എം ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷനായി. കാപ്പിയിൽ കരുണാകരൻ സ്വാഗതം പറഞ്ഞു. കേളോത്ത് ഗോപാലൻ, കെ.കെ ഭരതൻ , എൻ.കെ.ദാമോദരൻ നായർ എന്നിവർ നേതൃത്വം നൽകി. പേരാമ്പ്ര ഈസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കർഷക സംഘം പേരാമ്പ്ര ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. കർഷക സംഘം ഏരിയ സെക്രട്ടറി ടി.സി.കുഞ്ഞമ്മദ് ഉത്ഘാടനം ചെയ്തു. സി.കെ.ചന്ദ്രൻ , ടി.രാജൻ, സത്യൻ പരപ്പിൽ വി.പി.സത്യനാഥൻ എന്നിവർ സംസാരിച്ചു.. സി.കെ.ചന്ദ്രൻ,ടി .രാജൻ, സത്യൻ പരപ്പിൽ, വി.പി.സത്യനാഥൻ എന്നിവർ പ്രസംഗിച്ചു.