
കായണ്ണ: കേരള സർക്കാരിന്റെ സുഭിക്ഷം പദ്ധതിക്ക് കീഴിൽ സി.പി.ഐ(എം) അമ്പാഴപ്പാറ ബ്രാഞ്ച് നേതൃത്വത്തിൽ നടത്തുന്ന ഇടവിളകൃഷി സി.പി.ഐ(എം) കായണ്ണ ലോക്കൽ സെക്രട്ടറി സി.കെ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഏ.സി സതി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷർ ടി.സി ജിപിൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
കോക്കുന്ന് മലയുടെ ഭാഗമായചെമ്പക്കോട്ട് രണ്ട് ഏക്കർ സ്ഥലത്തായി മരച്ചീനി, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, കാച്ചിൽ, ചെറുകിഴങ്ങ് തുടങ്ങിയവയുടെ കൃഷിയാണ് ആരംഭിച്ചത്. വിത്തിടൽ ചടങ്ങിന് ബ്രാഞ്ച് സെക്രട്ടറി അഭിലാഷ്.പി.എം, വാർഡ് മെമ്പർ വി.പി.സത്യൻ, കെ ടി കുഞ്ഞപ്പ നമ്പ്യാർ, എ.ശ്രീജ, പി.സി. ഗീത എന്നിവർ നേത്യത്വം നല്കി.