
പേരാമ്പ്ര: ലോകം കൊറോണ എന്ന മഹാമാരിയിലകപ്പെട്ട് പ്രയാസമനുഭവിക്കുമ്പോൾ വീട്ടിലിരിക്കുന്ന പേരാമ്പ്രയിലെ മോട്ടോർ തൊഴിലാളികൾക്ക് ആശ്വാസമായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. പേരാമ്പ്രയിലെ മോട്ടോർ തൊഴിലാളി സഹകരണ സംഘം.
സൊസൈറ്റിയിലെ മെമ്പർ മാരായ മുഴുവൻ മോട്ടോർ തൊഴിലാളികൾക്കും, വർക് ഷോപ്പ് അനുബന്ധ മേഖലയിലെ തൊഴിലളികൾക്കും പേരാമ്പ്ര ഏരിയ മോട്ടോർ & എഞ്ചിനീയറിംഗ് വർക്കേഴ്സ് കോ-ഓപ്പ് സൊസൈറ്റി സൗജന്യ ഭക്ഷണ കിറ്റ് വിതരണം നടത്തിയത്. ശനിയാഴ്ച സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വെച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സി. സതി വിതരണോദ്ഘാടനം നിർവ്വഹിച്ചു. സംഘം പ്രസിഡണ്ട് ടി.കെ. ലോഹിതാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നിജിൻ ലാൽ. കെ.എൻ സ്വാഗതം പറഞ്ഞു. പരാണ്ടി മനോജ്, എ.കെ. രാമകൃഷ്ണൻ, എ.സി.മനോജ്, കെ.പി നിഷ, പ്രിൻഷ എന്നിവർ സംസാരിച്ചു. കിറ്റ് വിതരണം മെയ് 27 വരെ ഉണ്ടായിരിക്കുന്നതാണ്.