
പേരാമ്പ്ര:കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കിസാൻസഭ അടക്കമുള്ള കർഷക സംഘടനകളുടെ സംയുക്ത സമിതിയായ അഖിലേന്ത്യ കിസാൻ സംഘർഷ മോർച്ചയുടെ നേതൃത്വത്തിൽ പേരാമ്പ്ര പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ നടത്തി. കർഷക സംഘം ജില്ലാ കമ്മറ്റി മെമ്പർ ഇ.എസ് .ജെയിംസ് ഉദ്ഘാടനം ചെയ്തു. എം.കുഞ്ഞമ്മത് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ഏരിയാ സെക്രട്ടറി ടി .സി .കുഞ്ഞമ്മദ് മാസ്റ്റർ, എടവന സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.