
പേരാമ്പ്ര: നൊച്ചാട്ഗ്രാമപഞ്ചായത്ത്കാര്യാലയം പുതിയകെട്ടിടത്തിൽപ്രവർത്തനമാരംഭിച്ചു.
മന്ത്രി ടി. പി രാമകൃഷ്ണൻ 2 കോടി രൂപ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും50 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെ വിശാലമായ കെട്ടിടം പൂർത്തികരിച്ചത് .
മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്പിഎം കുഞ്ഞിക്കണ്ണൻഅധ്യക്ഷതവഹിച്ചു .കെ കെ രാജൻ,ശശികുമാർഅമ്പാളി, പി എം പ്രകാശൻ,സേതുമാധവൻ, ആർകെമുനീർ,വത്സൻ,
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,എന്നിവർ പങ്കെടുത്തു.മുൻ പ്രസിഡൻറ് മാരായ എം കെ നളിനി, കെ കെ രാജൻ, കെ ടി ബാലകൃഷ്ണൻ, ശോഭന വൈശാഖ് എന്നിവരെ ചടങ്ങിൽ ആദരിച്ചു .
ചടങ്ങിൽ വൈസ് പ്രസിഡന്റ് പി എൻ ശാരദ സ്വാഗതം പറഞ്ഞു .ഫോട്ടോ: പുതുക്കി പണിത നൊച്ചാട് ഗ്രാമപഞ്ചായത്ത് ഓഫീസ് മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു