
ഓൺ ലൈൻ പഠനകേന്ദ്രം ബ്ലോക്ക് പ്രോഗ്രാം കൊഡിനേറ്റർ വി.പി നിത ടീച്ചർ ഉൽഘാടനം ചെയ്യുന്നു.
പേരാമ്പ്ര: കല്പത്തൂർ ജനകീയ വായനശാലയിൽ ആരംഭിച്ച ഓൺലൈൻ പഠന കേന്ദ്രത്തിന് പേരാമ്പ്ര ബി ആർ സി നൽകിയ ടി.വി. ബ്ലോക്ക് പ്രോഗ്രാം കൊഡിനേറ്റർ വി.പി നിത ടീച്ചർ ഉൽഘാടനം ചെയ്തു പി. കണാരൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ സച്ചിൻ്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
സുരേന്ദ്രൻ മാസ്റ്റർ പുത്തഞ്ചേരി ,( നൊച്ചാട് സി.ആർ.സി.സി. കൊഡിനേറ്റർ), കെ.സത്യൻ മാസ്റ്റർ ( ബി.ആർസി) കെ സുഷമ (എച്ച്.എം കല്പത്തൂർ എ.യു.പി സ്കൂൾ) പ്രസന്ന കെ.കെ, സദൻ കല്പത്തൂർ, എന്നിവർ സംസാരിച്ചു.കെ.എം മോഹനൻ സ്വാഗതവും ടി. സി. ഉഷ നന്ദിയും പറഞ്ഞു.