യൂത്ത് ബ്രിഗേഡ് ടീം മഴക്കാല ദുരന്തനിവാരണ പരിശീലനം കരിയാത്തുംപാറ പുഴയിൽ ആരംഭിച്ചു.

മഴക്കാല ദുരന്തനിവാരണ പരിശീലനം കരിയാത്തുംപാറ പുഴയിൽ ആരംഭിച്ചപ്പോൾ

പേരാമ്പ്ര:ഡി.വൈ.എഫ്.ഐ കൂരാച്ചുണ്ട് മേഖലാ കമ്മിറ്റിയുടെ യൂത്ത് ബ്രിഗേഡ് ടീം മഴക്കാല ദുരന്തനിവാരണ പരിശീലനം കരിയാത്തുംപാറ പുഴയിൽ ആരംഭിച്ചു.
കരിയാത്തുംപാറ പുഴയിൽ നിരന്തരമായി അപകട മരണങ്ങൾ സംഭവിച്ചുകൊണ്ടിരിക്കവെ കഴിഞ്ഞ ഡിസംബറിലാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡ് സംവിധാനം രൂപീകരിക്കുകയും അവധി ദിനങ്ങളിൽ കരിയാത്തുംപാറയിൽ വളണ്ടിയർമാർ സേവനം ആരഭിക്കുകയും ചെയ്തത്. അപകടത്തിൽ പെട്ട വിനോദ സഞ്ചാരികളെ ഇത് വഴി രക്ഷിക്കാനിയത് യൂത്ത് ബ്രിഗേഡ് സംവിധാനത്തിൻ്റെ വിശ്വാസ്യത വർധിപ്പിക്കുന്ന സാഹചര്യമുണ്ടായി.മഴക്കാലം കരുത്താർജിക്കുന്നതോടെ മലയോര മേഖലയിൽ പരിശീലനം നേടിയ ദുരന്തനിവാരണ വിഭാഗത്തിൻ്റെ സേവനം അത്യാവശ്യമാണ്. ഇത് മുന്നിൽകണ്ടാണ് വളണ്ടിയേഴ്സ് കരിയാത്തുപാറ പുഴയിൽ വീണ്ടും തീവ്രപരിശീലനം നടത്തുന്നത്. പ്രവീൺ സെബാസ്റ്റ്യൻ ക്യാപ്റ്റനും അരുൺ കക്കയം വൈസ് ക്യാപ്റ്റനുമായ ടീമിൽ 32 അംഗങ്ങളാണുള്ളത്. റെസ്ക്യൂ പ്രവർത്തനത്തിൽ ദീർഘകാലത്തെ അനുഭവസമ്പത്തുള്ള ടീമിൻ്റെ ചീഫ് അഡ്വൈസർ മുജീബ് കക്കയവും എ.കെ ബിജുവുമാണ് ടീമിൻ്റെ പ്രധാന പരിശീലകർ.

പഞ്ചായത്തിന് പുറത്തും അപകട മേഖലയിൽ പ്രവർത്തനത്തിന് ടീം സജ്ജമാണെന്ന് ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹികൾ പറയുന്നു