
കോഴിക്കോട്: മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘർഷം. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ് ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
ബാരിക്കേഡ് തള്ളി അകത്ത് കയറാന്‍ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവന്തപുരം, കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,വയനാട് തുടങ്ങി വിവിധ ജില്ലകളിൽ യൂത്ത് ലീഗ്, യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. പലയിടങ്ങളിലും പോലീസും പ്രവർത്തകരും ഏറ്റുമുട്ടി. കണ്ണൂരിലെ പിണറായിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു.