കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എൻഐഎ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രണ്ടുപേരേയും ഉടൻ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റും. അങ്കമാലി കറുകുറ്റിയിലെ കോവിഡ് കെയർ സെന്റിലേക്കാവും സന്ദീപിനെ മാറ്റുക.

പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ എൻ.ഐ.എ നാളെ സമർപ്പിക്കുമെന്നാണ് വിവരം.നാളെ ഇരുവരുടേയും കോവിഡ് പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം നെഗറ്റീവ് ആയാൽ ഇരുവരേയും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിട്ടുകൊടുക്കും. തുടർന്നാവും പ്രതികളെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കുക.

ഇന്ന് ഉച്ചയോടെയാണ് സ്വർണക്കടത്ത് കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയയും കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തിച്ചത്. ആലുവ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയും കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കുകയും ചെയ്ത ശേഷമാണ് ഇരുവരെയും കടവന്ത്രയിലെ എൻ.ഐ.എ. ഓഫീസിൽ എത്തിച്ചത്.

  • l

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.