
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ എരവട്ടൂരിലെ ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ എരവട്ടൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉൾപ്പെടെ എല്ലാ വ്യാപാര, തൊഴിൽ സ്ഥാപനങ്ങളും അണുവിമുക്തമാക്കണമെന്ന് നാട്ടൂകാർ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. ഇന്ന് പേരാമ്പ്ര സ്റ്റേ് ബാങ്ക് ഓഫ് ഇന്ത്യ, ഗ്രാമീൺ ബാങ്ക് ശാഖയിലും അണുനശീകരണം നടത്തി. പേരാമ്പ്ര അഗ്നിശമന സേനാംഗങ്ങളാണ് ബാങ്കും പരിസരവും അണു വിമുക്തമാക്കിയത്. ആരോഗ്യ വകുപ്പും ,ഗ്രാമപഞ്ചായത്തും പൊലീസും വ്യാപാരികൾക്കും, പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നൽകി ഭീതിയകറ്റാൻ ഈ പ്രദേശങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു.
