
പേരാമ്പ്ര: കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ജീവനക്കാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നാൽപതോളം ജീവനക്കാർ നിരീക്ഷണത്തിലാണ്. ആരോഗ്യവകുപ്പ് അധികൃതർ സമ്പർക്ക പട്ടിക തയ്യാറാക്കുന്നു. ഉണ്ണികുളം പഞ്ചായത്ത്, കരുമല സ്വദേശിയായ ഫാർമസിസ്റ്റിനാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഉണ്ണികുളം പഞ്ചായത്തിലെ 1,14, 23 വാർഡു അടച്ചു.യുവതി സന്ദർശിച്ച കരിമല ശിവക്ഷേത്രം, വീട്ടുകാർ ബന്ധപ്പെട്ട സ്ഥലങ്ങളിലുള്ളവരും നിരീക്ഷണത്തിലിരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.മൊടക്കല്ലൂർ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയുമായി നേരിട്ട് സമ്പർക്കത്തിലായവർ നിരീക്ഷണത്തിലാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ മത്രം 104 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായിരിക്കുന്ന്. കൃത്യമായ നിയന്ത്രണങ്ങൾ സ്വീകരിച്ചില്ലെങ്കിൽ രോഗികളുടെ എണ്ണത്തിൽ വൻവർധനവ് ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനാൽ ശക്തമായ നിയന്ത്രണ നടപടികളാണ് ജില്ലാഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.