
പേരാമ്പ്ര: ജനാധിപത്യ മഹിളാ അസോസിയേഷൻ പാലേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ സ്റ്റീൽ അലമാര സൗജന്യമായി നൽകി. വി.കെ. സുമതി,എം.നളിനി,ടി.പി.റീന എന്നിവർ ചേർന്ന് ഉപഹാരം മെഡിക്കൽ ഓഫീസർ ഡോക്ടർ ബ്രിജേഷ്നെ ഏൽപിച്ചു.
