
പേരാമ്പ്ര: പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ തൊഴില്‍ ചെയ്യുന്നതു സംബന്ധിച്ച് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തൊഴിലാളികളെയും മാര്‍ക്കറ്റില്‍ വന്നവരെയും അക്രമിച്ച ലീഗ് ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ(എം) പേരാമ്പ്ര ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് വ്യാപന സമയത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ഏരിയാ സെക്രട്ടറി എന്‍.പി. ബാബു അഭ്യര്‍ത്ഥിച്ചു.