
പേരാമ്പ്ര: സി.പി.ഐ.എം എരവട്ടൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ പെരണ്ടശ്ശേരി വി.കെ.മൂസ്സ (60) നിര്യാതനായി. കർഷക സംഘം പേരാമ്പ്ര വെസ്റ്റ് മേഖല കമ്മിറ്റി അംഗം, എരവട്ടൂർ മിൽമ സൊസൈറ്റി ഡയറക്ടർ, പൈങ്കുളം പാടശേഖര കമ്മറ്റി സെക്രട്ടറി, ആനേരിക്കുന്ന് നാളികേര കർഷക കമ്മിറ്റി സെക്രട്ടറി ,പയ്യോളി നാരായണൻ സ്മാരക പ്രവാസി ലേബർ കോ: ഓപ്പ്-സൊസൈറ്റി ഡയറക്ടർ, കേരള പ്രവാസി സംഘം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചുരുന്നു.ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് ഉസൈഫ് (ഖത്തർ), മുനീസ, മുഹമ്മദ് മുർഷിദ്. മരുമക്കൾ: അഷ്ക്കർ (വടകര), റിസാന ഉസൈഫ്.സഹോദരങ്ങൾ: ഇബ്രായി, വി.കെ.മൊയ്തിഹാജി, കദീശ, ആയിഷ, നഫീസ (അഞ്ചാംപീടിക ), അസൈനാർ (ബഹ്റിൻ), വി.കെ.ഹമീദ് ഹാജി, ബഷീർ, പരേതരായ കുഞ്ഞബ്ദുള്ള, വി.കെ. സൂപ്പി, ഫാത്തിമ.