
പേരാമ്പ്ര:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യാ പ്രതിഷേധ സമരത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ സിഐടിയു, കര്‍ഷകസംഘം, കെഎസ്കെടിയു എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര മാര്‍ക്കറ്റ് സമീപം ധര്‍ണ്ണ നടത്തി.
സിഐടിയു ജില്ലാ കമ്മിറ്റി അംഗം ശശികുമാര്‍ പേരാമ്പ്ര ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം മേഖലാ സെക്രട്ടറി കെ.പി. ഗോപി അധ്യക്ഷത വഹിച്ചു.
സി.പി.സി ബാബു, വി.പി. സത്യനാഥന്, കെ. കുഞ്ഞിക്കണ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. കൊമേഴ്സ്യല്‍ എംപ്ലോയീസ് യൂണിയന് ഏരിയ സെക്രട്ടറി കെ.പി. സജിഷ സ്വാഗതവും ഷാജി ഒയാമ നന്ദിയും പറഞ്ഞു.