
പേരാമ്പ്ര:കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമത്തിനെതിരെ
നടന്ന കാർഷിക ബന്ദിന് അഭിവാദ്യം അർപ്പിച്ച് സി.ഐ.ടി.യു.ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടന്നു.
സി.ഐ.ടി.യു.ജില്ലാ കമ്മറ്റി അംഗം എ.കെ പത്മനാദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി.കെ ലോഹിതാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. പരാണ്ടി മനോജ് ,പി.നാരായണൻ, കെ അഭിലാഷ്, പി.കെ രാജൻ ,കെ ഹനീഫ എന്നിവർ സംസാരിച്ചു.