

പേരാമ്പ്ര: പുരോഗമനോന്മുഖ നിലപാടുകള്‍ കൈക്കൊള്ളുകയും തന്റെ സര്‍ഗാത്മക കൃതികളില്‍ അത് ശക്തമായിത്തന്നെ പ്രതിഫലിപ്പിക്കുകയും ചെയ്ത യു.എ ഖാദറിന്റെ നിര്യാണത്തില്‍ എരവട്ടൂർ ജനകീയ വായനശാല അനുശോചിച്ചു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഭാഗമായി എന്നും നിലകൊണ്ട അദ്ദേഹത്തിന്റെ വിയോഗം മലയാള സാഹിത്യത്തിനും, പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനും വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ്. തൃക്കോട്ടൂര്‍ പെരുമ പോലെയുള്ള കൃതികളിലൂടെ പ്രാദേശിക ചരിത്രം കഥകളിലൂടെ വരച്ചിട്ട എഴുത്തുകാരനായിരുന്നു അദ്ദേഹം. ഒരു കമ്യൂണിസ്റ്റ് അനുഭാവി കൂടിയായ അദ്ദേഹം കമ്മ്യൂണിസത്തോടുള്ള ഇഷ്ടം തന്റെ കൃതികളില്‍ സന്നിവേശിപ്പിക്കാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. മ്യാന്മാറില് ജനിച്ച യുഎ ഖാദര്‍ കേരളീയമായ ഭാഷാ സംസ്കൃതിയെ ഉള്‍ക്കൊണ്ട് മലയാളത്തനിമ നിറഞ്ഞ കൃതികള്‍ രചിച്ച് വായനക്കാരുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ കേരളത്തിന്റെ സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങള്‍ക്കും മതനിരപേക്ഷതയടക്ക
മുള്ള ജനാധിപത്യമൂല്യങ്ങള്‍ക്കാകെയും കനത്ത നഷ്ടമാണുണ്ടായത്. പി.ബാലൻ അടിയോടി അനുസ്മരണ പ്രഭാഷണം നടത്തി. ഇ.എം.ബാബു അദ്ധ്യക്ഷത വഹിച്ചു.ടി.എം.ബാലകൃഷ്ണൻ മാസ്റ്റർ, വിനോദൻ കിഴക്കെകര, കെ.പി.ഗോപി, കെ.സി.ബാലകൃഷ്ണൻ, കെ.പി.രവി, എന്നിവർ പ്രസംഗിച്ചു.