
പേരാമ്പ്ര: കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കെ.എസ്.എസ്. പി. യു. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പെൻഷൻ ദിനേത്തോടനബന്ധിച്ച് നടന്ന കൺവെൻഷൻ വി.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ഡി.ജോസഫ് അദ്ധ്യക്ഷ വഹിച്ചു. കെ.വി.രാഘവൻ, എം.കെ.കുഞ്ഞനന്തൻ,ടി.എം.ബാലകൃഷ്ണൻ എ.പി.ബാലകൃഷ്ണൻ നായർ, കെ.കുഞ്ഞിരാമൻ, പി.അച്യുതൻനായർ എന്നിവർ പ്രസംഗിച്ചു.
