
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ എരവട്ടൂർ 19-ാം വാർഡിൽ നിന്നും മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ.പ്രേമന് പേരാമ്പ്ര സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.എൽ.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കൺവീനർ എ.കെ.ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എരവട്ടൂർ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കെ.ടി.ബി കല്പത്തൂർ, ഇ.എം.ബാബു,ഗംഗാധരൻ കൂത്താളി, എൻ.കെ.കുഞ്ഞിമുഹമ്മദ്, പി.സി. ബാബു എന്നിവർ പ്രസംഗിച്ചു.
