
(ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, കോഴിക്കോട്)
കോഴിക്കോട്: ഇന്ത്യൻ ട്രൂത്ത് 2020 ഏർപ്പെടുത്തിയ വുമൺഎക്സലൻസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

(തിരുനെല്ലി മുൻ പഞ്ചായത്ത് പ്രസിഡണ്ട്)
- കാനത്തിൽ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, കോഴിക്കോട് .
സാന്ത്വന പരിചരണ രംഗത്തെ മികവിന്
സാന്ത്വന പരിചരണ രംഗത്ത് നടപ്പാക്കിയ മികവാർന്ന പദ്ധതികൾ. വിവിധ സംഘടനകളെ ഏകോപിപ്പിച്ച് കിടപ്പ് രോഗികൾക്കും പാവപ്പെട്ട വയോധികർക്കും മുടക്കമില്ലാതെ നൽകുന്ന സഹായം. ജനപ്രതിനിധിയെന്ന തിരക്കിനടയിലും നിരവധി കുടുംബങ്ങൾക്ക് ആശ്രയമായി മാറുന്ന മാതൃകാ പ്രവ്യത്തി പരിഗണിച്ചാണ് പുരസ്കാരം. - മായദേവി വയനാട് മുൻ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
മാതൃകാ ജനപ്രതിനിധി
കഴിഞ്ഞ അഞ്ച് വർഷക്കാലം പഞ്ചായത്തിൻ്റെ വിവിധ തലങ്ങളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ. ആദിവാസികളുൾപ്പെടെ തീർത്തും സാധാരണക്കാരുൾപ്പെടുന്ന മേഖലയിൽ നടപ്പാക്കിയ മികവാർന്ന പദ്ധതികൾ. പ്രഖ്യാപനത്തിനപ്പുറം പൂർണത കണ്ട നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. - പ്രമീള സക്കറിയ എറണാകുളം.
മികച്ച സ്വയം സംരംഭക
കോവിഡ് കാല പ്രതിസന്ധിയെ മറികടന്ന് ഇവൻ്റ് മാനേജ്മെൻ്റ് രംഗത്ത് സ്വന്തമായ ശൈലി നടപ്പാക്കി. ജീവനക്കാരെ പൂർണമായും സംരക്ഷിച്ച് നൂതന പദ്ധതികളിലൂടെ ചടങ്ങുകളുടെ നടത്തിപ്പ് പൂർത്തിയാക്കി അടച്ചിടലിൻ്റെ ആഘാതം കുറച്ചു. നിരവധി മികവുറ്റ സ്ഥാപനങ്ങളുടെ അതിജീവനത്തിന് ഏറെ കരുത്തുറ്റ സംഭാവനകൾ നൽകി. ഇരുപതിലധികം വർഷങ്ങളായി സംരംഭക മേഖലയിലുള്ള പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് പുരസ്കാരം. - രജനി പ്രവീൺ കോഴിക്കോട്
സംഗീത രംഗത്തെ മികവിന്
സംഗീതാധ്യാപിക, ഗായിക എന്ന നിലയിൽ വർഷങ്ങളായി പ്രശംസാർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നു. സ്ത്രീകൾക്ക് കോവിഡ് കാല അതിജീവനത്തിനായി സ്വന്തം ശൈലി കണ്ടെത്തിയ അധ്യാപിക. എൺപത് വയസ് വരെ പ്രായമുള്ള വീട്ടമ്മമാരെയും മുത്തശ്ശിമാരെയും സൗജന്യമായി സംഗീതം അഭ്യസിപ്പിക്കാൻ മുന്നിട്ടിറങ്ങി. പലർക്കും കോവിഡ് കാലത്തെ സമ്മർദ്ധം മറികടക്കാൻ സംഗീതം യഥാർഥ വഴിയാക്കി. സംഗീത മേഖലയിലെ മികവ് പരിഗണിച്ചാണ് പുരസ്കാരം. - ശോഭന നായർ കാഞ്ഞങ്ങാട്
സഹജീവി സ്നേഹം മാതൃക
വളർത്തുനായ്ക്കളെ റോഡിലൂടെ വാഹനത്തിൽ കെട്ടിവലിച്ച് വിനോദം കണ്ടെത്തുന്നവരുള്ള നാട്. അവിടെയാണ് സ്വന്തം ഓമനയായ നായയുടെ കണ്ണിൻ്റെ കാഴ്ച വീണ്ടെടുക്കാൻ ശോഭന മൂന്ന് ജില്ലകളിലൂടെ സഞ്ചരിച്ചത്. കാഞ്ഞങ്ങാട് നിന്ന് നിരവധി തടസങ്ങൾ മറികടന്ന് കണ്ണൂർ, കോഴിക്കോട് വഴി വയനാട്ടിലെത്തി. നായക്ക് മികച്ച ചികിൽസ ഉറപ്പാക്കി കരുണയുടെ മറ്റൊരു ഉദാഹരണമാക്കി. ജില്ലാ കളക്ടറുൾപ്പെടെ നിരവധിയാളുകളെ അഭിനന്ദനം നേടി. സഹജീവിയെ ചേർത്തുപിടിച്ച നൻമ കണക്കിലെടുത്താണ് പുരസ്കാരം.
പ്രശംസാപത്രവും ശിൽപ്പവും ഉൾപ്പെടുന്ന പുരസ്കാരം അടുത്ത മാസം ആദ്യവാരം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ സമ്മാനിക്കുമെന്ന് ഇന്ത്യൻ ട്രൂത്ത് ചെയർമാൻ ഇ.എം.ബാബു അറിയിച്ചു.
നിരവധി എൻട്രികളിൽ നിന്ന് വിദഗ്ധ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.


