
പേരാമ്പ്ര: ലോക്ക് ഡൗണിലെ വിരസത അകറ്റാൻ മത്സ്യകൃഷി ലേക്ക് ഇറങ്ങി തിരിച്ച താഴെ മുരുങ്ങൂര് അമ്മതിന്റെ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.വി.ഒ.അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു.കെ.എം.അബ്ദുള്ള മാസ്റ്റർ ആദ്യവില്പന നടത്തി, അക്വാകൾച്ചർ പ്രൊമോട്ടർ (സുഭിക്ഷ കേരളം) സുനിൽകുമാർ ടി.കെ , എം.എം .ബാലകൃഷ്ണൻ, റസാഖ് പി.എം,റിയാസ്, വി.ഒ, ഇ.എം.ബാബു എന്നിവർ പ്രസംഗിച്ചു.
പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ മുരുങ്ങൂര് താഴെ പാടത്ത് 10 സെന്റ് സ്ഥലത്ത് കുളങ്ങൾ നിർമ്മിച്ചാണ് കഴിഞ്ഞ ജൂണിൽ
ആസംവാള കുഞ്ഞുങ്ങള നിക്ഷേപിച്ചത്. രണ്ടായിരം മത്സ്യമാണ് വിളവെടുപ്പിന് പാകത്തിലായത്.
പ്രാദേശികമായി നല്ല ഓർഡറുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അമ്മത് പറഞ്ഞു. വിളവെടുപ്പ് പൂർത്തിയായൽ വീണ്ടും മത്സ്യകൃഷിയിൽ സജീവമാകാനാണ് താൽപര്യമെന്ന് താഴെ മുരുങ്ങൂര് അമ്മതും, മകൻ ജൈസലും പറഞ്ഞു.
മൽസ്യം കിലോഗ്രാമിന് 300 രൂപ വിലക്കാണ് വില്പന നടത്തുന്നത്.
